ചവറ : ചവറ പഞ്ചായത്തിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിന് നിറുത്തിവച്ചിരിക്കുന്ന ട്രാൻസ്‌പോർട് ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന സമിതി അവശ്യപ്പെട്ടു.
ചവറയുടെ കിഴക്കൻ പ്രദേശങ്ങളിൽ സാധാരണക്കാരായ ആൾക്കാർ നിത്യവും ആശ്രയിച്ചിരുന്നത് ട്രാൻസ്‌പോർട് ബസുകളെയായിരുന്നു. 70 വർഷത്തോളം പഴക്കമുണ്ടായിരുന്ന മുകുന്ദപുരം- കൊല്ലം ബസ് സർവീസ് ദിനംപ്രതി 6 പ്രാവിശ്യം സർവീസ് നടത്തിയിരുന്നു. കൊല്ലം, പടപ്പനാൽ, മുകുന്ദപുരം വഴിയുള്ള കൊല്ലം പടിഞ്ഞാറേ കല്ലട ബസ് സർവീസുകൾ കൂടാതെ 10 ഓളം പ്രൈവറ്റ് ബസ് സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ പേരിന് മാത്രം വല്ലപ്പോഴും ഒന്ന് രണ്ടു ബസ് സർവീസുകൾ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ചവറ ഗവ.കോളേജ് , വിവിധ ആശുപത്രികൾ , ബ്ലോക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, രജിസ്റ്റർ കച്ചേരി, പഞ്ചായത്ത് ഓഫീസ്, ക്ഷേത്രങ്ങൾ, ചർച്ചു കൾ എന്നിവിടങ്ങളിൽ പോകേണ്ടവരും ഗതാഗത മാർഗമായി ഉപയോഗിക്കുന്നതും ഇത്തരം സർവീസുകളെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |