കൊല്ലം: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചെന്ന് ആരോപിച്ച് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സാം.കെ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. എം.എൻ സ്മാരകത്തിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ചിന്നക്കട ടൗൺ ചുറ്റി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് വിനീത വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എസ്. നിതീഷ് സ്വാഗതം പറഞ്ഞു. സി.പി.ഐ കൊല്ലം മണ്ഡലം സെക്രട്ടറി അഡ്വ. എ.രാജീവ്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ജി.എസ്.ശ്രീരശ്മി, ജില്ലാ ജോ. സെക്രട്ടറി യു.കണ്ണൻ. വൈസ് പ്രസിഡന്റ് ശ്രീജിത്ത് ഘോഷ്, ആർ.ഷംനാൽ, എസ്.ശ്യാംരാജ് എന്നിവർ സംസാരിച്ചു. പ്രതിഷേധ യോഗത്തിനുശേഷം പ്രതീകാത്മകമായി ബഡ്ജറ്റ് കത്തിച്ച് പ്രതിഷേധിച്ചു. ഡി.എൽ.അനുരാജ്, പ്രിജി ശശിധരൻ, വി.ആർ.ആനന്ദ്, എസ്.എസ്.കണ്ണൻ, ശ്രീജിത്ത് സുദർശനൻ, ആർ.ഹരീഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |