
കൊല്ലം: കേരളാ പ്രദേശ് സകൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച എൽ.എസ്.എസ്- യു.എസ്.എസ് മോഡൽ പരീക്ഷയിൽ ജില്ലയിലെ 12 ഉപജില്ലകളിലായി 25 ഓളം കേന്ദ്രങ്ങളിൽ ഏഴായിരം വിദ്യാർത്ഥികൾ പങ്കെടുത്തു. മോഡൽ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം കുളക്കട ഉപജില്ലയിലെ ഇഞ്ചക്കാട് എൽ.പി.എസിൽ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് നിർവഹിച്ചു. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ബിജു.കെ.മാത്യു അദ്ധ്യക്ഷനായി. ഉപജില്ലാ പ്രസിഡന്റ് വിമൽ.എം.നായർ, ടി.സൂരജ്, ഷൈലജ, ഗൗരി എന്നിവർ സംസാരിച്ചു. ചവറയിൽ സംസ്ഥാന സെക്രട്ടറി ബി.ജയചന്ദ്രൻ പിള്ള, വെളിയത്ത് പി.എസ്.മനോജ്, കൊല്ലത്ത് ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, ശാസ്താംകോട്ടയിൽ സംസ്ഥാന കമ്മിറ്റി അംഗം ഷാജൻ.പി.സഖറിയ, കൊട്ടാരക്കരയിൽ ഉപജില്ലാ പ്രസിഡന്റ് ബി.ബിനു, ചാത്തന്നൂരിൽ സംസ്ഥാന നിർവാഹക സമിതി അഗം സി.സാജൻ ചടയമംഗലം, കുണ്ടറ,അഞ്ചൽ എന്നിവിടങ്ങളിൽ പി.എസ് മനോജ്, പുനലൂരിൽ ഡി.വിജയകുമാർ, കരുനാഗപ്പള്ളിയിൽ സംസ്ഥാന നിർവാഹക സമിതി അഗം പി.മണികണ്ഠൻ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |