SignIn
Kerala Kaumudi Online
Thursday, 22 October 2026 4.52 PM IST

സൈനികന്റെ മരണം ദുരൂഹത ആരോപിച്ച് മാതാവ്

കൊല്ലം: കഴി‌ഞ്ഞ വർഷം ഡിസംബറിൽ മരിച്ച സൈനികൻ തോംസൺ തങ്കച്ചൻ ക്രൂര ലോക്കപ്പ് മ‌ർദ്ദനങ്ങൾക്ക് ഇരയായതായി മാതാവ് ഡെയ്സി പത്രസമ്മേളനത്തിൽ ആരോപിച്ചു.

മകനെ ഭാര്യ വീട്ടുകാർ ക്രൂരമായി ആക്രമിച്ചുവെന്നും പിന്നീട് സ്ത്രീധന പീഡനത്തിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും മാതാവ് ആരോപിച്ചു. ജവാനെ അറസ്റ്റ് ചെയ്‌ത വിവരം ജവാന്റെ വീട്ടുകാരെയും ആർമി കമാൻഡിംഗ് ഓഫീസർമാരെയും ആറ് ദിവസത്തിന് ശേഷമാണ് കുണ്ടറ പൊലീസ് അറിയിച്ചത്. പൊലീസുകാർ പീഡിപ്പിച്ച കാര്യത്തെ പറ്റി എന്തെങ്കിലും പുറത്തുപറഞ്ഞാൽ ജോലി ഇല്ലാതാക്കുമെന്നും കള്ള കേസുകളിൽ കുടുക്കുമെന്നും പറഞ്ഞ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.

ജാമ്യത്തിലിറങ്ങിയ ശേഷം അവശ നിലയിലായതിനെ തുടർന്ന് കുണ്ടറ താലൂക്ക് ആശുപത്രിയിലും പിന്നീട് കുണ്ടറ എൽ.എം.എസ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. എന്നാൽ നട്ടെല്ലിന്റെ കീഴ് ഭാഗത്തുണ്ടായ മുഴ സർജറി ചെയ്യുന്നതിന് മെഡിസിറ്റി മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്‌തു. ഡിസ്‌ചാർജ്ജായി വന്നശേഷം പിറ്റേന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പിന്നിലെ മുറിവും ആന്തരികാവയവങ്ങളിൽ നീർക്കെട്ടും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡെയ്സി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL