SignIn
Kerala Kaumudi Online
Thursday, 22 October 2026 7.54 PM IST

ബോഗികളുടെ എണ്ണം വർദ്ധിപ്പിക്കും

കൊല്ലം: മധുര-ഗുരുവായൂർ മധുര എക്‌സപ്രസ് ട്രെയിന്റെ ബോഗികളുടെ എണ്ണം 14ൽ നിന്ന് 18 ആയി വർദ്ധിപ്പിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കൊല്ലം-ചെങ്കോട്ട തീവണ്ടി പാതയിലെ വളവുകൾ നിവർത്തി തീവണ്ടികളുടെ ബോഗികളുടെ എണ്ണം വർദ്ധിപ്പിക്കാനും വേഗത കൂട്ടാനും ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് നൽകിയ കത്തിന് മറുപടിയായാണ് വിവരം അറിയിച്ചത്. നിലവിൽ മൂന്ന് ട്രെയിനുകളുടെ ബോഗികളുടെ എണ്ണം 14ൽ നിന്ന് 18 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. പാലരുവി എക്‌സ്‌പ്രസ്, വേളാങ്കണി എക്‌സ്‌പ്രസ്, മധുര പുനലൂർ എക്‌സ്‌പ്രസ് എന്നിവയുടെ ബോഗികളുടെ എണ്ണമാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. കൊല്ലം-ചെങ്കോട്ട പാതയിലെ സ്റ്റേഷനുകളുടെ പ്ലാറ്റ്‌ഫോം നീളം കൂട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ന്യു ആര്യങ്കാവ്, ഇടപ്പാളയം ഹാൾട്ട്, കഴുതുരുട്ടി, ഒറ്റയ്ക്കൽ, കുറി, കുണ്ടറ ഈസ്റ്റ്, ചന്ദനത്തോപ്പ്, കിളികൊല്ലൂർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടെന്ന് എം.പി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL