
കൊല്ലം: എൻജിനിയറിംഗ് മേഖലയിലെ പുത്തൻ ആശയങ്ങൾ അവതരിപ്പിച്ച് എ.എസ്.എം.ഇ - ഇ.എഫ്.എക്സ് ഫെസ്റ്റിന് അമൃതയിൽ സമാപനമായി. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം അമേരിക്കൻ സൊസൈറ്റി ഒഫ് മെക്കാനിക്കൽ എൻജിനിയേഴ്സ് (എ.എസ്.എം.ഇ) വിദ്യാർത്ഥി വിഭാഗവുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി തെങ്കാശി സെമി കണ്ടക്ടേഴ്സ് സ്ഥാപകനും ഇന്റൽ മുൻ സീനിയർ ചിപ്പ് ഡിസൈനറുമായ അനന്തൻ അയ്യസ്വാമി ഉദ്ഘാടനം ചെയ്തു.
സെന്റർ ഫോർ ഇന്റർനെറ്റ് സ്റ്റഡീസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (സി.ഐ.എസ്.എ.ഐ) ആൻഡ് ഇൻസ്പാർക്ക് സി.ഇ.ഒ ഡോ. പ്രഭാകരൻ പൂർണചന്ദ്രൻ, എ.എസ്.എം.ഇ കേരള ഡിവിഷൻ ചെയർമാൻ രാജേന്ദ്രൻ നായർ, സ്കൂൾ ഒഫ് എൻജിനിയറിംഗ് ഡീൻ ഡോ.ബാലകൃഷ്ണൻ ശങ്കർ, അസോസിയേറ്റ് ഡീൻ ഡോ. എസ്.എൻ.ജ്യോതി, കോർപ്പറേറ്റ് ആൻഡ് ഇൻഡസ്ട്രി റിലേഷൻസ് വിഭാഗം മേധാവി ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ എന്നിവർ പങ്കെടുത്തു. എ.എസ്.എം.ഇ ഫാക്കൽറ്റി കോ ഓർഡിനേറ്റർ ഡോ. കാർത്തിക്.വി.ശങ്കർ, സ്റ്റുഡന്റ് കോ ഓർഡിനേറ്റർ ദേവ് കൃഷ്ണ, തിയ്യാടി ബൈജു, കാർത്തിക്.ജി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി റോബോ എക്സ്പോ, ദി നിയോ സർക്യൂട്ട് ഡ്രോൺ മത്സരം, അഞ്ഞൂറ് യു.എസ് ഡോളർ സമ്മാനത്തുകയുള്ള എലിവേറ്റർ പിച്ച് കോംപെറ്റീഷൻ, ഫ്ലൈറ്റ് ഫോർജ് വർക്ക് ഷോപ്പ് എന്നിവയും നടന്നു. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർവകലാശാലകളിലെ മുന്നൂറിലധികം പേർ ഫെസ്റ്റിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |