കൊല്ലം: പള്ളിമൺ സിദ്ധാർത്ഥ സാഹിത്യ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം വി.ഷിനിലാലിന് സാഹിത്യ നിരൂപകൻ ഡോ. കെ.പ്രസന്നരാജൻ സമ്മാനിച്ചു. 'ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര' എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. 25000 രൂപയും ശില്പവും അടക്കുന്നതാണ് പുരസ്‌കാരം. പ്രത്യേക ജൂറി പുരസ്‌കാരം രാജീവ് ചാത്തിനാംകുളത്തിനും ചടങ്ങിൽ സമ്മാനിച്ചു.
ഫൗണ്ടേഷൻ ചെയർമാൻ സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷനായി. അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ കെ.സജീവ് കുമാർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജകുമാരി, അഡ്വ. കെ.പി.സജിനാഥ്, ജയൻ മഠത്തിൽ, ഇളവൂർ ശ്രീകുമാർ, കെ. ഉണ്ണികൃഷ്ണൻ, ആർ. ഷിബുകുമാർ എന്നിവർ പങ്കെടുത്തു. ഗിരീഷ് മുഖത്തല സ്വാഗതവും കെ.ഹരികുമാർ നന്ദിയും പറഞ്ഞു.
രണ്ടു ദിവസങ്ങളായി നടന്നു വന്ന സാഹിത്യ ക്യാമ്പിൽ ഡോ. കെ പ്രസന്നരാജൻ, കെ. സജീവ് കുമാർ, ഡോ. മുഹമ്മദ് കബീർ, ജയൻ മഠത്തിൽ, ഡോ. റോഷ്‌നി സ്വപ്ന, ഡോ. എം.ബി.മനോജ്, രതീഷ് ഇളമാട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ഇളവൂർ ശ്രീകുമാർ ക്യാമ്പ് ഡയറക്ടറായിരുന്നു. വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 35 പേർ ക്യാമ്പിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |