SignIn
Kerala Kaumudi Online
Thursday, 22 October 2026 6.46 PM IST

കേരളം ഭാരതത്തിനാകെ മാതൃക

s

കൊല്ലം: കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം ഭാരതത്തിനാകെ മാതൃകയാണെന്നും, ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന പ്രവണത യുവ ജനങ്ങൾ ഉപേക്ഷിക്കണമെന്നും ഇതിൽ പൊതുവിദ്യാഭ്യാസത്തിന്റെ പങ്ക് വലുതാണെന്നും അയത്തിൽ വി.വി.വി എച്ച്. എസ് സ്‌കൂളിന്റെ നൂറാമത് വാർഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് എം.നൗഷാദ് എം.എൽ.എ അഭിപ്രായപ്പെട്ടു.

സ്‌കൂൾ മാനേജർ അരുൺ ശങ്കർ അദ്ധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഷൈനി, പ്രിൻസിപ്പൽ എസ്.പദ്മകുമാർ, ഹെഡ്മിസ്‌ട്രസ് എ.ആർ.സജിത, കെ.പി.എസ്.എം.എ സെക്രട്ടറി രാജീവ് രാമൻ നായർ, പി.ടി.എ പ്രസിഡന്റ് എ.അൻസർ, കൗൺസിലർമാരായ ജി.ഉദയകുമാർ, എ.അനീഷ് കുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് നജീം വടക്കേവിള, മദർ പി.ടി.എ പ്രസിഡന്റ് എച്ച്.അനീസ, സീനിയർ അസിസ്റ്റന്റ് സുനില. പൂർവ വിദ്യാർത്ഥി സംഘടന ഭാരവാഹികളായ ബിജു ബാഹുലേയൻ, അഷറഫ് വടക്കേവിള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL