
കൊല്ലം: കോർപ്പറേഷന്റെ കിളികൊല്ലൂർ സിൽവർ ജൂബിലി സോണൽ ഓഫീസ് മന്ദിരം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുന്ന 1,600 സ്ക്വയർ ഫീറ്റിലുള്ള സോണൽ ഓഫീസിന്റെ നിർമ്മാണത്തിന് ചെലവഴിച്ചത് 2,03,00,000 രൂപയാണ്. കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനിയർ എ.ബീന റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിടത്തിന്റെ സൈറ്റ് എൻജിനിയറായ രൂപേഷിനെ ആദരിച്ചു. എം.നൗഷാദ് എം.എൽ.എ മുഖ്യാതിഥിയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ ഗീതാ കുമാരി, എസ്.ജയൻ, യു.പവിത്ര, സുജ കൃഷ്ണൻ, കൗൺസിലർമാരായ വി.സന്തോഷ്, ആശ ബിജു, എ.നൗഷാദ്, ബി.സാബു, ഐ.എൻ.സി ബ്ലോക്ക് പ്രസിഡന്റ് പാലത്തറ രാജീവ്, കോർപ്പറേഷൻ സെക്രട്ടറി ഡി.സാജു തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |