പുനലൂർ: ശ്രീനാരായണ കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. ജൈവ വൈവിദ്ധ്യബോധവത്കരണവുമായി ബന്ധപ്പെട്ട് കോളേജിലെ സുവോളജി വിഭാഗവും സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡിന്റെയും നേതൃത്വത്തിലായിരുന്നു സെമിനാർ നടത്തിയത്. കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന സെമിനാർ കാര്യവട്ടം കാമ്പസ് സുവോളജി വകുപ്പ് മേധാവി പ്രൊഫ.ഡോ.ജി.പ്രസാദ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ബി.ടി.സുലേഖ അദ്ധ്യക്ഷയായി. പ്രൊഫ.ടി.പി.വിജുമോൻ, കെ.ക്യു.എ.സി കോ-ഓഡിനേറ്റർ ക്യാപ്ടൻ ഡോ.വി.അരുൺ, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് ജില്ല കോ-ഓഡിനേറ്റർ ഡോ.എസ്.സുജിത്ത്കുമാർ, ഡോ.സി.സന്തോഷ് കുമാർ, ഡോ.ദിവ്യ എസ്.രാജൻ, ഡോ.എം.എസ്.ദിവ്യ, സൂര്യസുരേഷ്, അമൃത തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |