എഴുകോൺ : ഇടയ്ക്കിടം വിജ്ഞാനോദയം വായനശാല ആൻഡ് ഗ്രന്ഥശാലയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ എൻഡോവ്മെന്റുകളുടെയും പഠന സഹായത്തിന്റെയും വിതരണവും പ്രതിഭകളെ ആദരിക്കലും നടന്നു. സാംസ്‌കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ആർ.സോമൻ അദ്ധ്യക്ഷനായി. വായനശാല മുൻഭാരവാഹികളുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് എൻഡോവ്മെന്റുകൾ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകൾക്ക് ഉന്നത വിജയം നേടിയവർക്ക് കാപ്പക്സ് ബോർഡ് മെമ്പർ ആർ.മുരളീധരൻ വിതരണം ചെയ്തു. താലൂക്ക് തല വനിതാ വായന മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ കെ.വിമലാഭായി, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വായനശാല ബാലവേദിയിലെ ആദി ലക്ഷ്മി, ദേവനന്ദ, നന്ദന എന്നീ കുട്ടികളേയും ആദരിച്ചു.
ഇടയ്ക്കിടം, ഗുരുനാഥൻമുകൾ സ്കൂളുകളിലെ 15 കുട്ടികൾക്കും എൽ.എൽ.എസ്.എസ് നേടിയ 2 കുട്ടികൾക്കും ക്യാഷ് അവാർഡുകൾ നൽകി. കരീപ്ര പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ എസ്.അശോകൻ, യുവ എഴുത്തുകാരി ബേബിസൗമ്യ, കരീപ്ര ഇപ്റ്റ സെക്രട്ടറി എസ്.രഞ്ജിത്,വയോജനവേദി പ്രസിഡന്റ് ബി.അരുൺദാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ആർ. ബാബു സ്വാഗതവും ജോ.സെക്രട്ടറി എസ്.എസ്. ശ്യാംകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |