
കരുനാഗപ്പള്ളി: ജനകീയ കവിതാ വേദി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ജില്ലാ തല സർഗോത്സവം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനകീയ കവിതാ വേദി പ്രസിഡന്റ് കെ.കെ. ബാബു അദ്ധ്യക്ഷനായി. കവിതാ വേദി ഏർപ്പെടുത്തിയ ഗീതാ ഹിരണ്യൻ സാഹിത്യ പുരസ്കാരം മീന ശൂരനാടിനും ചുനക്കര രാമൻകുട്ടി പ്രതിഭാ പുരസ്കാരം വാസു അരീക്കോടിനും ഉമ്മന്നൂർഗോപാലകൃഷ്ണൻ കവിതാ പുരസ്കാരം ശ്യാം ഏനാത്തിനും ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ സമർപ്പിച്ചു. കരുനാഗപ്പള്ളി മോഹൻ കുമാറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ നാടക പുരസ്കാരം കെ. ശ്രീകുമാർ, സി.ആർ.മഹേഷ് എം.എൽ.എയിൽ നിന്ന് ഏറ്റുവാങ്ങി. കവിതാ വേദി കോ-ഓർഡിനേറ്റർ രാജൻ താന്നിക്കൽ , മോഹൻ കുമാർ സാംസ്കാരിക സമിതി പ്രസിഡന്റ് പുന്നൂർ ശ്രീകുമാർ, ടി.കെ.അശോക് കുമാർ, പി. സോമരാജൻ , പനക്കുളങ്ങര സുരേഷ്, ബാബു അമ്മവീട് തുടങ്ങിയവർ സംസാരിച്ചു. ഉണ്ണി പുത്തൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കവിയരങ്ങ് ശാസ്താംകോട്ട അജയകുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം ശേഖർ, ഉഷാ ശശി , മീന ശൂരനാട്, കെ.എസ്. രെജു, അജീംന മജീദ്, അജിതാ അശോക്, ജി. ജയ റാണി, ശ്യാം ഏനാത്ത്, എ.പി.അമ്പാടി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |