SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

സൈനബയ്ക്ക് സായാഹ്നസവാരി സംഘടനയുടെ ആദരവ്

sainaba

തൊടിയൂർ: സമയോചിതമായ ഇടപെടലിൽ റെയിൽവേ ട്രാക്കിലെ അപകടം ഒഴിവാക്കിയ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലെ താത്കാലിക ശുചീകരണ തൊഴിലാളി സൈനബയെ കരുനാഗപ്പള്ളി റെയിവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കൂടിയ യോഗത്തിൽ 'സായാഹ്ന സവാരി സംഘടനയുടെ' ആഭിമുഖ്യത്തിൽ ആദരിച്ചു. കരുനാഗപ്പള്ളി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് ചേർന്ന യോഗത്തിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രാജീവ് സൈനബയെ പൊന്നാട അണിയിച്ചു. സംഘടനയുടെ ഉപഹാരം, മുൻ അഡിഷണൽ സെക്രട്ടറി സി.ജി. പ്രദീപ്കുമാറും ക്യാഷ് അവാർഡ് ശിവശങ്കരൻ നായരും സമ്മാനിച്ചു. മുൻ പഞ്ചായത്ത് അംഗം എ. യൂനുസ്, പ്രൊഫ.രാജഗോപാൽ, ഡി.രാജീവൻ, പ്രേംകുമാർ, നദീർ അഹമ്മദ്, ജോൺസൺ, ലിജു, രാജശേഖരൻ പിള്ള, സലാഹുദ്ദീൻ, എന്നിവർ സംസാരിച്ചു.
സി. പുഷ്പരാജൻ സ്വാഗതവും ജോൺസൺ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL