SignIn
Kerala Kaumudi Online
Saturday, 24 October 2026 5.50 PM IST

ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സെമിനാർ

ochira
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ പ്രസിഡന്റ് എസ്.ഗീതാകുമാരി ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: അശരണരും നിരാലംബരുമാമായിട്ടുള്ള ജനവിഭാഗത്തിന്റെ ഉന്നമനം, കാർഷിക മേഖലയിൽ പരമാവധി വികസനവും ഉത്പ്പാദവും എല്ലാവർക്കും ഭവനം, വൃദ്ധജനങ്ങൾ ശിശുക്കൾ ഭിന്നശേക്ഷിക്കാർ,ക്യാൻസർരോഗികൾ തുടങ്ങി സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യങ്ങൾ മുൻനിറുത്തിയുള്ള ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വികസന രേഖ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെർളി ശ്രീകുമാർ അവതരിപ്പിച്ചു. വികസന സെമിനാർ പ്രസിഡന്റ് എസ്.ഗീതാകുമാരി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ്‌ അനിരുദ്ധൻ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ്‌ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പരിധിയിലെ പഞ്ചായത്ത്‌ പ്രസിഡന്റുമാർ,വൈസ് പ്രസിഡന്റുമാർ ,ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങൾ, അസൂത്രണ സമിതി അംഗങ്ങൾ,വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL