ചാത്തന്നൂർ: പാരിപ്പള്ളി മെഡി. കോളേജിൽ സൗജന്യ ക്യാൻസർ സ്ക്രീനിംഗ് ഉദ്ഘാടനം കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു ലക്ഷ്മണൻ നിർവ്വഹിച്ചു. മെഡി. ആശുപത്രി സൂപ്രണ്ട് ഡോ: രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തി. ആനന്ദം ആരോഗ്യം നോഡൽ ഓഫീസർ ഡോ. ആശ സ്വാഗതവും ഗ്ലൈക്കോളജി എച്ച്.ഒ.ഡി ഡോ. ആത്മ, അസോസിയേറ്റ് പ്രൊഫസർ ഡോ. റിങ്കു, നഴ്സിംഗ് സൂപ്രണ്ട് ഡോ. ഗിരിജ, ഹൗസ് സർജർ ഡോ. അമൃത തുടങ്ങിയവർ സംസാരിച്ചു.
ക്യാൻസറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് ഇ.എസ്.ഐ വാർഡിലെ സജ്ന, ഡയാന, അജന്ത എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. ഗർഭാശയദള ക്യാൻസർ, സ്തനാർബുദം എന്നിവയുടെ സൗജന്യ സ്ക്രീനിംഗ് ക്യാമ്പ് മാർച്ച് 8 വരെ സൗജന്യമായി നടക്കും. 30 വയസ് കഴിഞ്ഞ എല്ലാവർക്കും പങ്കെടുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |