കൊട്ടാരക്കര : കരിങ്ങന്നൂർ നാഷണൽ ലൈബ്രറിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭാവഗായകൻ പി.ജയചന്ദ്രനെ അനുസ്മരിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം കരിങ്ങന്നൂർ സുഷമ ഉദ്ഘാടനം ചെയ്ത് അനുസ്മരണപ്രഭാഷണം നടത്തി. ഗായകർ ബി.ലീലാമണിയും പ്രത്യുഷും മണിക്കുട്ടനും ജയചന്ദ്ര സംഗീതാവിഷ്കാരവും ഡോ.ലീനാ മണിരാജൻ പ്രതിഭകൾക്ക് പുരസ്കാരസമർപ്പണവും നടത്തി.
ലൈബ്രറി പ്രസിഡന്റ് ജി.കെ. മുരുകേഷ് അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി ജെ.കുഞ്ഞയ്യപ്പൻ പിള്ള സ്വാഗതവും അഡ്വ.നെസിൻ ശ്രീകുമാർ അനുസ്മരണ പ്രമേയ അവതരണവും റെജി വാമദേവൻ നന്ദിയും പറഞ്ഞു.
സിനി ആർട്ടിസ്റ്റ് പൂമ്പാറ്റ, അസോസിയേറ്റ് സിനിമ ആർട്ട് ഡയറക്ടർ ജി.വിക്രമൻ പിള്ള, സ്കൂൾ കലോത്സവ വിജയികളായ എസ്.ആർ.ദേവനന്ദ, എസ്.ആർ.ലക്ഷ്മി, ഹരികൃഷ്ണൻ, ഋതിക എം.റെജി, ദേവനന്ദു എന്നിവരാണ് പുരസ്കാരത്തിന് അർഹരായവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |