SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

ഓയിൽപാം എസ്റ്റേറ്റിൽ മൂന്നാം ദിനവും കനൽ കത്തി അഗ്നിബാധ

കുളത്തൂപ്പുഴ: കണ്ടഞ്ചിറ ഓയിൽപാം എസ്റ്റേറ്റിൽ മൂന്നാം ദിവസവും കനൽ കത്തിയുള്ള അഗ്നിബാധ തുടരുന്നു. ഇടയ്ക്കിടെ എസ്റ്റേറ്റിന്റെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന തീ അണയ്ക്കാൻ ആറ് യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

തീപിടിത്തം സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് നൽകാൻ കളക്ടർ എൻ.ദേവിദാസ് പുനലൂർ ആർ.ഡി.ഒയെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച ആർ.ഡി.ഒ സുരേഷ് ബാബു ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ശക്തമായ കാറ്റ് വീശിയാൽ തീ ജനവാസ മേഖലയിലേക്ക് പടരുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

ഓയിൽ പാമിനോട് ചേർന്നുള്ള കണ്ടഞ്ചിറ അസീസ് മൻസിലിൽ ഷാനവാസിന്റെ റബർ തോട്ടത്തിൽ കഴിഞ്ഞ ദിവസം തീ പടർന്നിരുന്നു. 50ൽ പരം റബർ മരങ്ങൾ കത്തി നശിച്ചു. കുളത്തൂപ്പുഴ എസ്.എച്ച്.ഒ അനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL