SignIn
Kerala Kaumudi Online
Saturday, 24 October 2026 6.49 PM IST

ജയിലിന് മുന്നിൽ വച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

കൊല്ലം: കോടതി റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിലായി. മൊബൈൽ മോഷണക്കേസിലെ പ്രതിയായ തങ്കശേരി കാവൽ നഗർ 91 ൽ സാജനാണ് (23) പിടിയിലായത്. ഹൈദ്രബാദിലേക്ക് കടന്ന പ്രതി തിരികെ നാട്ടിലേക്ക് വരുന്നതിനിടെ ഇന്നലെ വൈകിട്ട് 3.30 ഓടെ ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അറസ്റ്റിലാകുന്നത്.

വീട്ടിലേക്ക് വരുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ ഇന്റലിജൻസ്, വെസ്റ്റ് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്താനായത്. കഴിഞ്ഞ 7ന് വൈകിട്ട് 6.45 ഓടെ ജില്ലാജയിലിന് മുന്നിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. വാടിയിലെ വീട്ടിൽ നിന്ന് കഴിഞ്ഞ മാസം 29ന് മൊബൈൽ മോഷ്ടിച്ച കേസിലാണ് സാജനെ പള്ളിത്തോട്ടം പൊലീസ് പിടികൂടിയത്.

മോഷ്ടിച്ച മൊബൈലിൽ തന്റെ സിം ഇട്ടതോടെയാണ് സാജൻ കുടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം സാജനെ പള്ളിത്തോട്ടം പൊലീസ് ജില്ലാ ജയിലിന് മുന്നിൽ എത്തിച്ചു. ജയിലിനുള്ളിലേക്ക് കയറ്റാനായി വിലങ്ങ് അഴിച്ചതിന് പിന്നാലെ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് ഡ്രൈവറടക്കം മൂന്ന് പൊലീസുകാരെ ഉണ്ടായിരുന്നുള്ളു. ഇവർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. തുടർന്ന് ഊർജിതമായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL