SignIn
Kerala Kaumudi Online
Saturday, 24 October 2026 5.50 PM IST

കുറ്റിച്ചിറയിൽ തടിമില്ല് കത്തി​നശി​ച്ചു, 70 ലക്ഷം രൂപയുടെ നഷ്ടം

dd

കൊല്ലം: കുറ്റിച്ചിറ കൊറ്റങ്കര പഞ്ചായത്ത് ഓഫീസിന് സമീപത്തെ തടിമില്ല് കത്തിനശിച്ചു. അബ്ദുൾ റഷീദിന്റെ ഉടമസ്ഥതയിലുള്ള മില്ലിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മില്ലിലുണ്ടായിരുന്ന തടികളും മെഷിനറികളും കത്തിനശിച്ചു. 70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീ പി​ടി​ത്തത്തി​ന്റെ കാരണം വ്യക്തമല്ല. പുലർച്ചെ 3.45 ഓടെ നടക്കാൻ ഇറങ്ങിയവരാണ് മില്ലിൽ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ മില്ലിന് സമീപത്ത് താമസിച്ചിരുന്ന അബ്ദുൾ റഷീദിന്റെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തിയപ്പോഴേക്കും മില്ലിന്റെ പകുതിയോളം കത്തിയ നിലയിലായിരുന്നു. ചൂട് കാരണം ആർക്കും സമീപത്തേക്ക് അടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിച്ചു. സന്ദേശം ലഭിച്ച് മിനിറ്രിനുള്ളിൽ സ്റ്റേഷൻ ഓഫീസർ മനുവിന്റെ നേതൃത്വത്തിൽ കടപ്പാക്കടയിൽ നിന്നുള്ള ആദ്യത്തെ ഫയർഫോഴ്സ് യൂണി​റ്റ് സ്ഥലത്തെത്തി. അപ്പോഴേക്കും കടയിൽ നിന്ന് വലിയതോതിൽ പുക ഉയരുന്നുണ്ടായിരുന്നു. ഉടൻതന്നെ തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതോടെ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞു. ചാമക്കട, കുണ്ടറ, ചവറ എന്നിവിടങ്ങളിൽ നി​ന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളും വൈകാതെയെത്തി​. ആറ് യൂണിറ്റുകൾ മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് തീ പൂർണമായും കെടുത്തിയത്​. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ആളപായമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL