SignIn
Kerala Kaumudi Online
Saturday, 24 October 2026 5.49 PM IST

ഡിജിറ്റൽ സർവേ മൂന്നാംഘട്ട സംസ്ഥാനതല ഉദ്ഘാടനം

കൊല്ലം: 'ജനപക്ഷം ചാത്തന്നൂ‌ർ' പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളിലും സ്വയം സേവന കിയോസ്‌കുകൾ സ്ഥാപിക്കാനുള്ള പദ്ധതിയുടെയും ഡിജിറ്റൽ സർവേ മൂന്നാംഘട്ട സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 10.30ന് ചിറക്കര ഇ.എ.കെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും.

ഏതൊരു വില്ലേജ് ഓഫീസിലും നേരിട്ടെത്തി സ്വന്തമായി മറ്റാരുടെയും സഹായമില്ലാതെ തന്നെ ഓൺലൈനായി സർക്കാർ സേവനങ്ങൾ ഉപയോഗിക്കുക എന്നതാണ് സ്വയം സേവന കിയോസ്‌ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സംവിധാനം വഴി ഉപയോക്താവിന് പൂർണമായും ഓൺലൈനായി നൽകിവരുന്ന എല്ലാ സർക്കാർ സേവനങ്ങളും സ്വന്തമായി ഉപയോഗിക്കാനാകും. പത്രസമ്മേളനത്തിൽ ജി.എസ്.ജയലാൽ എം.എൽ.എ, കളക്ടർ എൻ.ദേവീദാസ്, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജില തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL