SignIn
Kerala Kaumudi Online
Saturday, 24 October 2026 5.49 PM IST

സുസ്ഥിര കൃഷിയിൽ ശില്പശാല

shilpa

കൊല്ലം: കാലാവസ്ഥയെ പ്രതിരോധിക്കുന്ന സുസ്ഥിര കൃഷി എന്ന വിഷയത്തിൽ കൊട്ടാരക്കര കില വികസന പരിശീലന കേന്ദ്രത്തിൽ കിലയുംനബാർഡുംസംയുകതമായി ഏകാദിന ശില്പശാല സംഘടിപ്പിച്ചു.

കൊട്ടാരക്കര കില പ്രിൻസിപ്പൽ അനു ഉദ്ഘാടനം ചെയ്തു. ലെക്ചറർ ജെ.എസ്.സജീവ് സ്വാഗതം പറഞ്ഞു. നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ജെ.രാഖി മോൾ ആമുഖ പ്രഭാഷണം നടത്തി. ലെക്ചറർമാരായ എ.ബാബുരാജ്, ഷിഞ്ചു കുര്യൻ, ബി.ഷബീന, എ.ജെ.ലിജി എന്നിവർ സംസാരിച്ചു. സദാനന്ദപുരം എഫ്.എസ്.ആർ.എസ് അസിസ്റ്റന്റ് പ്രൊഫ.ഡോ. രഞ്ജൻ, ജില്ല ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഷൈൻ കുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലുള്ള അറുപതോളം കർഷകർ ശില്പ ശാലയിൽ പങ്കെടുത്തു. വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ശില്പശാലയിൽ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL