ചവറ: കുരുന്നുകൾക്ക് ആനന്ദം പകർന്ന് കുഞ്ഞിക്കുടയുമായി പദ്ധതിയിലൂടെ ചവറ ബ്ലോക്ക് പഞ്ചായത്ത് വേറിട്ട മാതൃകയായി. 24- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള 166 അങ്കണവാടികളിലെ 1334 കുരുന്നുകൾക്കാണ് കുഞ്ഞിക്കുട നൽകിയത്. ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സോഫിയ സലാം അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷാ സുനീഷ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം. പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജി അനിൽ, ഷാജി എസ്.പള്ളിപ്പാടൻ, പ്രിയ ഷിനു, ജോയ് ആന്റണി, സി.രതീഷ്,ബി.ഡി.ഒ പ്രേം ശങ്കർ,സി.ഡി.പി ഒ വി.ഹെമി, സ്വപ്ന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |