ചവറ: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചവറ വെസ്റ്റ് ലോക്കൽ സംഘാടക സമിതിയുടെ നേതൃത്വത്തിൽ തേവലക്കര ലോകരക്ഷക ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ചവറ കൃഷ്ണൻ നട എൻ.എസ്.എസ് ഹാളിൽ ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ എസ്.വിജയധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി കൺവീനർ അജീഷ് കളീയ്ക്കമുറി സ്വാഗതവും സി.പി.എം ചവറ ഏരിയ സെക്രട്ടറി ആർ.രവീന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ രഘുചന്ദ്രൻ, അജന്ത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റാഹില, അശ്വിനി,ആശുപത്രി പ്രതിനിധി സിസ്റ്റർ ലിജി മേരി തുടങ്ങിയവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗം ജെ.ജോയ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |