കൊല്ലം: വളർത്തുമൃഗങ്ങളുടെ ചികിത്സയ്ക്ക് ആധുനിക സാങ്കേതിക സൗകര്യങ്ങളോടെ പുറത്തിറക്കിയ മൊബൈൽ ടെലിവെറ്ററിനറി യൂണിറ്റ്
കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ പ്രവർത്തന സജ്ജമായി. ടോൾ ഫ്രീ നമ്പറായ 1962ൽ വിളിച്ചാൽ മൃഗസുരക്ഷ വീട്ടുമുറ്റത്തെത്തും.
വീണുപോയ മൃഗങ്ങളെ ഉയർത്താനുള്ള ലിഫ്റ്റിംഗ് മെഷീൻ, പോർട്ടബിൾ എക്സ്റേ, അൾട്രാ സൗണ്ട് സ്കാനിംഗ്, ജീവൻ രക്ഷാമരുന്നുകൾ,
ശസ്ത്രക്രിയ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ സജ്ജീകരിച്ചിരിക്കുന്ന ആംബുലൻസ് അടിയന്തിര സർവീസിനായി രംഗത്തെത്തും
രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ടെലിവെറ്ററിനറി സർവ്വീസിന്റെ സേവനം. 2 വെറ്ററിനറി സർജൻമാർ, 2 അനിമൽ ഹാൻഡ്ലേഴ്സ്
ഉൾപ്പെടെയുള്ള യൂണിറ്റ് രണ്ടു ഷിഫ്റ്റുകളായാണ് പ്രവർത്തിക്കുന്നത്. ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് മൃഗസംരക്ഷണ അഡീഷണൽ ഡയറക്ടർ
ഡോ.കെ.സിന്ധു നിർവ്വഹിച്ചു. ജില്ലാ മൃഗാശുപത്രി മേധാവി ഡോ.ഡി. ഷൈൻകുമാർ, സീനിയർ വെറ്ററിനറി സർജൻമാരായ ഡോ. സുനു, ഡോ. ബി. സോജ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |