തൊടിയൂർ: ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നു ശേഖരിച്ച 16 ടൺ തുണി മാലിന്യങ്ങൾ പാണ്ടാസ് എക്കോ വേൾഡ് സൊല്യൂഷന് കൈമാറി. ഹരിതകർമ്മ സേനാംഗങ്ങൾ ഓരോ മാസവും പ്ലാസ്റ്റിക്കിന് പുറമെ തുണി മാലിന്യങ്ങൾ, കുപ്പിച്ചില്ലുകൾ, ചെരുപ്പ്, ലെതർ, ഇലക്ട്രോണിക്സ് മാലിന്യങ്ങൾ എന്നിവയും ശേഖരിക്കാറുണ്ട്.
ആദ്യ ലോഡ് ആയി 8 ടൺ തുണി മാലിന്യം കയറ്റി അയയ്ക്കുന്നത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഫ്ലാഗ് ഒഫ് ചെയ്തു. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, വി.ഇ.ഒ റാഹിലത്ത്, കോ- ഓർഡിനേറ്റർ ശ്യാമ, പാണ്ടാസ് മാനേജർ അമ്പാടി, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |