
കണ്ണനല്ലൂർ: കണ്ണനല്ലൂർ എം.ഇ.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സെന്റർ ഒഫ് ഇസ്ലാമിക് സ്റ്റഡീസ് ഉദ്ഘാടനം എം.ഇ.എസ് സംസ്ഥാന സെക്രട്ടറി ഫസൽ ഗഫൂർ നിർവഹിച്ചു. സ്കൂളിന്റെ 49-ാമത് വാർഷികം പി. സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും സംസ്ഥാന ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ അനുമോദന സമ്മേളനവും കൊല്ലം ക്രൈംബ്രാഞ്ച് റെക്കോർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണർ നസീർ നിർവഹിച്ചു. കുട്ടികളുടെ ബ്ലൂമിംഗ് ബ്രില്ല്യൻസ് ഉദ്ഘാടനം സംസ്ഥാന ബാലചലച്ചിത്ര പുരസ്കാര ജേതാവ് തന്മയ സോൾ നിർവഹിച്ചു.
കുട്ടികൾക്കുള്ള അവാർഡ് വിതരണം എം.ഇ.എസ് കൊല്ലം ജില്ലാ സെക്രട്ടറി കണ്ണനല്ലൂർ നിസാം നിർവഹിച്ചു .സ്കൂൾ ട്രഷറർ എം. ഹസ്ബുള്ള, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായഎ. വാഹിദ്, അഡ്വ. ഇ. സൈഫുദീൻ, ഷാൻ ഷെബിൻ, ഡോ. ഐ. അനീഷ്, പി.ടി.എ പ്രസിഡന്റ് അനീസ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.കെ. സുനിത വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ സെക്രട്ടറി കെ. ഷാജഹാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷാബിജ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |