
കൊല്ലം: കൂട്ടിക്കട ഗവ.ന്യു എൽ.പി.എസിന്റെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൂട്ടിക്കട വാർഡ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി സെക്രട്ടറി ആദിക്കാട് മധു ഉദ്ഘാടനം ചെയ്തു. രണ്ട് വർഷമായി മുടങ്ങിക്കിടക്കുന്ന എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണം പൂർത്തിയാക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. വാർഡ് പ്രസിഡന്റ് എസ്. നിസാമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജി. അജിത്ത്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി. ലിസ്റ്റൻ, മയ്യനാട് ഉമേഷ്, നാസമുദ്ദീൻ അൻസിൽ, നൗഷാദ് സോഫിയ, ജിഷ്ണു, റാഫേൽ കുര്യൻ, ഷമീർ വലിയവിള, മണ്ഡലം ഭാരവാഹികളായ രാജൻ, ഷൈബാൻ, എ. ആതിര, രഞ്ജു, ശിഹാബുദ്ദീൻ, ശുഹുബനത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |