SignIn
Kerala Kaumudi Online
Thursday, 22 October 2026 4.52 PM IST

ദാഹമകറ്റാൻ കൊതുമ്പുവള്ളത്തിൽ മോരുംവെള്ളം!

photo
താഴത്തുകുളക്കടയിൽ ഇന്നലെ കൊതുമ്പുവള്ളത്തിൽ മോരുംവെള്ളം വിതരണം നടത്തിയപ്പോൾ

കൊട്ടാരക്കര : പൊള്ളുന്ന ചൂടിൽ വെന്തുരുകിയവർ കൊതുമ്പുവള്ളത്തിലെ മോരുംവെള്ളം കുടിച്ച് തൃപ്തിയടഞ്ഞു. മണ്ണടി ഉച്ചബലിയോടനുബന്ധിച്ചാണ് പതിവുതെറ്റിക്കാതെ ഇന്നലെ താഴത്തുകുളക്കടയിൽ കൊതുമ്പുവള്ളത്തിലെ മോരുംവെള്ളം വിതരണം നടത്തിയത്. നൂറുകണക്കിനാളുകളെത്തി മോരുംവെള്ളം കുടിച്ച് ഭക്തിയുടെ രുചിയറിഞ്ഞു. പുരാതന കാലംമുതൽ ഇവിടെ മണ്ണടി ഉച്ചബലി ദിനത്തിൽ കൊതുമ്പുവള്ളത്തിൽ മോരും വെള്ളം ഒരുക്കി വിതരണം ചെയ്യാറുണ്ട്.

പതിവുതെറ്റിക്കാതെ

പുത്തൂർ, ആറ്റുവാശേരി പ്രദേശത്തുകാർ നടന്നാണ് മുൻപ് മണ്ണടിക്ക് പോയിരുന്നത്. നടന്ന് ക്ഷീണിച്ച് ഇവിടെയെത്തുമ്പോൾ ദാഹമകറ്റാൻ മോരുംവെള്ളം അന്നേ വിതരണം ചെയ്തിരുന്നു. പാലം വരുംമുമ്പ് കല്ലടയാറ് കടക്കാൻ തോണികളുമുണ്ടായിരുന്നു. കാലം കടന്നുപോയെങ്കിലും മോരുംവെള്ളം പതിവുതെറ്റിക്കാതെ വിതരണം ചെയ്യുകയാണ് നാട്ടുകാർ. പണ്ട് ഉച്ചബലിയ്ക്ക് കാൽനടയായി പോകുന്നവരാണ് ക്ഷീണമകറ്റാൻ ഇവിടെ നിന്നും മോരും വെള്ളം കുടിക്കാറുള്ളത്. ഇപ്പോൾ നാട്ടുകാരും മറ്റ് വഴിയാത്രക്കാരും സ്കൂൾ വിദ്യാർത്ഥികളുമൊക്കെ മോര് കുടിക്കാനെത്തും. താഴത്തുകുളക്കടയിൽ ആൽമരച്ചുവട്ടിലാണ് വള്ളത്തിൽ മോര് വിതരണം നടത്തുന്നത്. ഇവിടെ നൂറ്റാണ്ടുകളുടെ ശേഷിപ്പായ മണ്ഡപവുമുണ്ട്.

മോരുംവെള്ളം തയ്യാ‌ർ

രണ്ട് ദിനം മുന്നേ പശുവിൻപാൽ ശേഖരിച്ച് ഉറയൊഴിച്ച് തൈരാക്കിയാണ് മോരുംവെള്ളം തയ്യാറാക്കുക.

പുതിനയിലയും നാരക ഇലയും ഇഞ്ചിയും മുളകും ഉപ്പുമടക്കം ചേരുവകൾ ചേർത്താണ് രുചിയോടെ മോരുംവെള്ളം തയ്യാറാക്കുന്നത്.

കണ്ണിമാങ്ങ അച്ചാറും ഒപ്പം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL