SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

എസ്.ഐ യുടെ കാറിന്റെ ഗ്ലാസ് തകർത്തു

കൊല്ലം: ഇരവിപുരം എസ്.ഐയുടെ കാറി​ന്റെ മുൻവശത്തെ ഗ്ളാസ് അടി​ച്ചു തകർത്ത നി​ലയി​ൽ കണ്ടെത്തി​. കഴി​ഞ്ഞ ദി​വസം രാത്രി​ സ്റ്റേഷനു സമീപം പാർക്ക് ചെയ്തി​രുന്ന കാറാണ് ആക്രമി​ക്കപ്പെട്ടത്. വ്യാഴാഴ്‌‌ച്ച പകൽ സ്‌റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്ന എസ്.ഐ രാത്രി ഒമ്പത് മണിയോടെ വീട്ടിൽ പോകാൻ കാറിൽ കയറിയപ്പോഴാണ് സംഭവം അറിയുന്നത്.സ്‌റ്റേഷന് മുന്നിൽ നിരീക്ഷണ ക്യാമറ ഉണ്ടെങ്കിലും തൊട്ടു മുന്നിലെ ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചത്. ഏകദേശം 25 മീറ്റർ മാറിയായിരുന്നു എസ് ഐ യുടെ കാർ നിറുത്തിയിട്ടിരുന്നത്. സമീപത്തെ ചില ക്യാമറകളിൽ നിന്നും ടവർ ലൊക്കേഷൻ വഴിയും അക്രമികളെ കണ്ടെത്താുനുള്ള ശ്രമത്തിലാണ് പൊലീസ്.

സിറ്രി ക്രൈംബ്രാഞ്ചിൽ എസ്.ഐ ആയിരുന്നപ്പോൾ ചില നിർണായക കേസുകളുമായി ബന്ധപ്പെട്ട അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഈ ഉദ്യോഗസ്ഥൻ സമ്മർദങ്ങൾക്ക് വഴങ്ങിയിരുന്നി​ല്ല. ഇതിന്റെ പേരിലാണ് ഇരവിപുരത്തേക്ക് മാറ്റിയതെന്ന് അന്ന് ആക്ഷേപമുയർന്നിരുന്നു. കാറി​ന് ഏകദേശം 15000 രൂപയുടെ നഷ്‌ടം സംഭവിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL