SignIn
Kerala Kaumudi Online
Thursday, 22 October 2026 4.51 PM IST

പാരിപ്പള്ളി അന്താരാഷ്ട്ര ചലച്ചിത്ര മേള ഇന്ന്

ചാത്തന്നൂർ: പാരിപ്പള്ളി ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന പതിനൊന്നാമത് പാരിപ്പള്ളി അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. ചലച്ചിത്രകാരൻ പ്രൊഫ. വി.അലിയാർ ഉദ്ഘാടനം ചെയ്യും. ഗണേശ് ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. എസ്.ആർ.അനിൽ കുമാർ അദ്ധ്യക്ഷനാകും. 26 വരെ 12 സിനിമകൾ പ്രദർശിപ്പിക്കും. സംവിധായകരായ അവിരാ റബേക്ക, സി.ആർ.അജയകുമാർ, രാരീഷ്,​ ആദ്യത്യബേബി എന്നിവരും ഗ്രന്ഥശാല താലൂക്ക് - ജില്ലാ ഭാരവാഹികളും പങ്കെടുക്കും. എല്ലാ ദിവസവും ഓപ്പൺ ഫോറം ഉണ്ടായിരിക്കും. 23ന് കേരള ചലചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന എം.ടി സ്മൃതി ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.ആർ.അജയകുമാർ സംവിധാനം ചെയ്ത കറുത്തയാണ് ഉദ്ഘാടന ചിത്രം. തുടർന്ന് അവിരാ റബേക്ക സംവിധാനം ചെയ്ത വിത്ത് പ്രദർശിപ്പിക്കും. ചലച്ചിത്ര പ്രവർത്തകനായ ചെലവൂർ വേണു, ഗായകൻ പി.ജയചന്ദ്രൻ, വിഖ്യാത സംവിധായകരായ ശ്യാം ബനഗൽ, ഋതിക് ഘട്ടക്, ഡേവിഡ് ലിഞ്ച് എന്നിവരെ മേളയിൽ അനുസ്മരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL