SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

കൊച്ചുമരുത്തടിയിലെത്തിച്ച കെട്ടുകാളകൾക്ക് തീപിടിച്ചു

 അപകടം 110 കെ.വി വൈദ്യുതി ലൈനിൽ തട്ടി

കൊല്ലം: കൊച്ചുമരുത്തടി ദേവീക്ഷേത്രത്തിലെ കെട്ടുകാള മഹോത്സവത്തിന് എത്തിച്ച കെട്ടുകാളകൾക്ക് തീപിടിച്ചു. മരുത്തടി വട്ടക്കായലിൽ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു തീപിടിത്തം. എഴുന്നള്ളത്തിന് അകമ്പടി സേവിക്കാനുള്ള കെട്ടുകാളകളാണ് കത്തിനശിച്ചത്.

വടക്കേക്കരയിൽ നിന്ന് കെട്ടുകാളകളെ വൈകിട്ട് കായലിലൂടെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരാറുണ്ട്. ഇതിനായി ചങ്ങാടത്തിൽ കയറ്റി കയറുപയോഗിച്ച് ബന്ധിച്ചു. എന്നാൽ ശക്തമായ കാറ്റിൽ കയർ പൊട്ടി വട്ടക്കായയിലൂടെ നീങ്ങി. ഈ സമയം ചങ്ങാടത്തിൽ നാല് യുവാക്കൾ ഉണ്ടായിരുന്നു.

ലേക്ക് ഫോർഡ് സ്‌കൂളിന് സമീപം ചങ്ങാടം എത്തിയപ്പോൾ മുത്തുക്കുട കെട്ടാനുള്ള കമ്പ് 110 കെ.വി വൈദ്യുതി ലൈനിൽ തട്ടി തീ പിടിക്കുകയായിരുന്നു. ചങ്ങാടത്തിലുണ്ടായിരുന്നവർ ഏറെ പണിപ്പെട്ടാണ് ചങ്ങാടം സ്കൂളിന് സമീപം അടുപ്പിച്ചത്. അപ്പോഴേക്കും വൈക്കോലിലേയ്ക്ക് തീ പടർന്നിരുന്നു. കായലിൽ നിന്ന് വെള്ളം കോരിയൊഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും കാളകളുടെ ഉടൽ ഭാഗവും ഒരു കാളയുടെ ശിരസും ഭാഗികമായി കത്തിനശിച്ചു.

വിവരം അറി‌ഞ്ഞ് ചാമക്കടയിൽ നിന്ന് ഫയർ സ്റ്റേഷൻ ഓഫീസർ ഉല്ലാസിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റെത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീ പൂർണമായും കെടുത്തിയത്. നാട്ടുകാരും രക്ഷാപ്രവ‌ർത്തനത്തിൽ പങ്കാളികളായി. ആനയടിയിൽ നിന്ന് കഴിഞ്ഞ 20 നാണ് കെട്ടുകാളകളെ കൊച്ചുമരുത്തടിയിൽ എത്തിച്ചത്. ഏകദേശം 50 അടിയോളം ഉയരമുണ്ട്. 12 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കഴിഞ്ഞ പതിനൊന്ന് വർഷമായി കായലിലൂടെയാണ് ഇതേ കെട്ടുകാളകളെ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. സംഭവശേഷം മറ്റൊരു കാളയെ എത്തിച്ചാണ് ഉത്സവം നടത്തിയത്.

ക്ഷേത്രഭാരവാഹികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL