കൊല്ലം: ട്രെയിനിൽ കഞ്ചാവുമായെത്തിയ യുവാവിനെ പൊലീസ് പിടികൂടി. അയത്തിൽ പുന്തലത്താഴം സ്വദേശി സാരംഗിനെയാണ് കൊല്ലം ഈസ്റ്റ് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബംഗളൂരുവിൽ നിന്ന് ഐലൻഡ് എക്സ്പ്രസിലാണ് എത്തിയത്. രണ്ട് പൊതികളിലായി നാല് കിലോ കഞ്ചാവാണ് കണ്ടെത്തിയത്. മറ്റൊരാൾക്ക് വേണ്ടി ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു. കഞ്ചാവ് മൈലാപ്പൂരിനടുത്ത് എത്തിക്കാനായിരുന്നു നിർദ്ദേശം. സാരംഗിനെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെയും പിടികൂടിയെങ്കിലും കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചു. മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് സാരംഗ് പൊലീസിനോട് പറഞ്ഞു. എ.സി.പിമാരായ ഷരീഫ്, നസീർ, എസ്.ഐ സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ സുമേഷ്, സവിരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |