കൊല്ലം: കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കായികമേള ഇന്നും നാളെയുമായി നടക്കും. ഇന്ന് എം.എഫ്.ഐ.പി സ്പോർട്സ് ടർഫിൽ നടക്കുന്ന കായികമേളയുടെ ഉദ്ഘാടനം മുൻ സന്തോഷ് ട്രോഫി താരം കെ.അജയൻ നായർ ഉദ്ഘാടനം ചെയ്യും. അസോ. സംസ്ഥാന സെക്രട്ടറി പി.ജയപ്രകാശൻ, സംസ്ഥാന ട്രഷറർ എച്ച്.മധു എന്നിവർ പങ്കെടുക്കും. തുടർന്ന് ക്രിക്കറ്റ്, കാരംസ് മത്സരങ്ങളും 'നാസ'യിൽ ബാഡ്മിന്റൺ മത്സരങ്ങളും നടക്കും.
നാളെ വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എസ്.ഇ.ബി.എൽ ഡയറക്ടർ പി.സുരേന്ദ്ര മുഖ്യപ്രഭാഷണം നടത്തും. അയത്തിൽ എം.എഫ്.ഐ.പി സ്പോർട്സ് ടർഫ്, നാസ ബാഡ്മിന്റൺ കോർട്ട് എന്നിവിടങ്ങളിലായി ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൺ, കാരംസ്, ചെസ് മത്സരങ്ങൾ നടക്കും. സംസ്ഥാനത്ത് നാല് സോണുകളിലായാണ് മത്സരം. വിജയികൾ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കും. മത്സരങ്ങൾക്ക് മുന്നോടിയായി ഇന്നലെ വൈകിട്ട് 4ന് കൊല്ലം പവർഹൗസിൽ നിന്ന് ആരംഭിച്ച ദീപശിഖ റാലി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി എസ്.അനിൽ പ്രസാദ്, കെ.എസ്.ഇ.ബി.ഒ.എ സംസ്ഥാന സമിതി അംഗം വി.എസ്. ദീപ, കൾച്ചറൽ കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ്.ഇന്ദു, കെ.എസ്.ഇ.ബി ഒ.എ സെൻട്രൽ കമ്മിറ്റി അംഗം എസ്.സുനിൽകുമാർ, കൊല്ലം മേഖലാ സെക്രട്ടറി സജീവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |