ചവറ: ദേവികുളങ്ങരക്കാരൻ കൊച്ചുമിടുക്കൻ ശങ്കു തുടങ്ങിയ ‘ബിർണാണി വിപ്ലവം’ അങ്കണവാടികളിൽനിന്ന് അങ്കണവാടികളിലേക്ക് പടരുകയാണ്. അങ്കണവാടികളിൽ ബിരിയാണി നൽകണമെന്ന ശങ്കുവിന്റെ ആവശ്യം പരിഗണിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പുകൊടുത്തിരുന്നു. ഇതിനോടകം നിരവധി സന്നദ്ധ സംഘടനകളും വ്യക്തികളും അങ്കണവാടി കുരുന്നഒകൾക്ക് ബിരിയാണി വിളമ്പിക്കഴിഞ്ഞു. തേവലക്കര പഞ്ചായത്തിലെ പാലക്കൽ അങ്കണവാടിയിലെ കുട്ടികൾക്ക് എ.ഐ.വൈ.എഫ് തേലക്കര സൗത്ത് മേഖലാ കമ്മിറ്റി ബിരിയാണി വിളമ്പി.
സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ഐ. ഷിഹാബ് കുരുന്നുകൾക്കു ബിരിയാണി വിളമ്പി നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജ്യോതിഷ് കുമാർ, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് നിലൂഫ് വടക്കുംതല , മണ്ഡലം സെക്രട്ടറി വിഷ്ണു വേണുഗോപാൽ, സൗത്ത് മേഖല സെക്രട്ടറി അമൽ സത്യശീലൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |