
കൊല്ലം: കൊല്ലം കോർപ്പറേഷനിൽ അഴിമതി നടത്താനാണ് പദ്ധതികളുണ്ടാക്കുന്നതെന്ന് ബി.ജെ.പി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് പറഞ്ഞു. അഴിമതി ഭരണം ആരോപിച്ച് ബി.ജെ.പി കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ സായാഹ്നധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം മണ്ഡലം പ്രസിഡന്റ് സൂരജ് തിരുമുല്ലാവരം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എം.എസ്. ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം പ്രകാശ് പാപ്പാടി, ശൈലേന്ദ്രബാബു, പ്രണവ് താമരക്കുളം, കൗൺസിലർമാരായ ഗിരീഷ് മങ്ങാട്, ശൈലജ, സജിതാനന്ദ്, അഭിലാഷ് എന്നിവർ സംസാരിച്ചു. കടവൂർ മണ്ഡലം പ്രസിഡന്റ് ഷൈൻ കടവൂർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൃഷ്ണകുമാർ ആശ്രാമം, സതീശൻ കടവൂർ, സുരേഷ് ചാറുകാട് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |