കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാലയും മലയാള ഐക്യവേദി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും സംയുക്തമായി മാതൃഭാഷാ ദിനം ആചരിച്ചു. കരുനാഗപ്പള്ളി യു.പി.ജി സ്കൂളിൽ നടന്ന പരിപാടി മലയാള ഐക്യ വേദി ജില്ലാ സെക്രട്ടറി പ്ലാക്കാട് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക എസ്.ഐ.ജമീല അദ്ധ്യക്ഷയായി.മലയാള
ഐക്യവേദി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ഡോ.കെ.കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.
മാതൃഭാഷാ പ്രവർത്തകൻ തൊടിയൂർ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഉപന്യാസ മത്സര വിജയികൾക്ക് ലാലാജി ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ.കെ.ആർ. നീലകണ്ഠപ്പിള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഡിവിഷൻ കൗൺസിലർ ഡോ.പി.മീന, എസ്.എം.സി വൈസ് ചെയർമാൻ സി.ജയപ്രഭാത്, സാംസ്കാരിക പ്രവർത്തകൻ
സോഹൻലാൽ, ലൈബ്രേറിയൻ ബി.സജീവ്കുമാർ എന്നിവർ സംസാരിച്ചു. യു.പി.ജി സ്കൂൾ അദ്ധ്യാപിക ജലപ്രിയ
നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |