SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

സൗജന്യ ഫുഡ്‌ പ്രോസസിംഗ് കോഴ്സ്

smudra-

കല്ലുവാതുക്കൽ: സമുദ്ര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബും തൊഴിൽ പരിശീലനവും ഗുണമേന്മ വിദ്യാഭ്യാസവും നൽകുന്ന അനൗപചാരിക വിദ്യാഭ്യാസ സ്ഥാപനമായ ജൻ ശിഷൺ സൻസ്ഥാൻ സംയുക്തമായി നടത്തുന്ന ബേക്കറി വിഭവങ്ങൾ നിർമ്മിക്കാൻ പഠിപ്പിക്കുന്ന സൗജന്യ ഫുഡ്‌ പ്രോസസിംഗ് കോഴ്സ് കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജൻ ശിഷൺ സൻസ്ഥാൻ കൊല്ലം ഡയറക്ടർ ഉഷാറാണി മുഖ്യാതിഥിയായി. സമുദ്ര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി എൻ.ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷനായി. സമുദ്ര ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പ്രസിഡന്റ് എം.റൂവൽ സിംഗ് സ്വാഗതം പറഞ്ഞു. ഡോ. ആർ.ജയചന്ദ്രൻ, സമുദ്ര ഫോക്ർലോർ അക്കാഡമി ചെയർമാൻ അജിത്ത് ലാൽ എന്നിവർ സംസാരിച്ചു. സമുദ്രതീരം മതേതര വയോജന കേന്ദ്രം പ്രസിഡന്റ് ശരത്ത്ചന്ദ്രൻ പിള്ള നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL