
ചവറ: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ സായാഹ്ന സവാരി സംഘടിപ്പിച്ചു. നല്ലേഴ്ത്ത് മുക്ക് ശ്രീകുമാർ മന്ദിരത്തിൽ നിന്ന് ആരംഭിച്ച സവാരി ചവറ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ലീലാമ്മ അദ്ധ്യക്ഷയായി. സെക്രട്ടറി ബീനാ ദയൻ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ടി.മനോഹരൻ, ഏരിയാ സെക്രട്ടറി ആർ.രവീന്ദ്രൻ, രാജമ്മ ഭാസ്കരൻ, ജില്ലാ വൈസ് പ്രസിഡന്റ് ഷീനാ പ്രസാദ്, ഏരിയ ട്രഷറർ എസ്.സേതുലക്ഷ്മി, സീതാലക്ഷ്മി, നെസി, ധന്യ, ജയശ്രീ, പ്രസന്ന, വിജയശ്രീ, അജന്ത, ജി.ആർ.ഗീത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |