SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

കടയ്ക്കലിൽ മൂന്ന് യുവാക്കൾക്ക് ഗുണ്ടാ സംഘത്തിന്റെ ആക്രമണം

കടയ്ക്കൽ : ഉത്സവം കണ്ട ശേഷം വെയിറ്റിംഗ് ഷെഡിൽ വാഹനം കാത്തിരുന്ന മൂന്ന് യുവാക്കൾക്ക് ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഇട്ടിവാ പഞ്ചായത്തിലെ മണലുവട്ടത്ത് ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കാട്ടാംപ്പള്ളി സ്വദേശികളായ ഷംനാദ്, സജീർ , ഉസ്മാൻ എന്നിവർക്കാണ് പരിക്കേട്ടത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും സഹോദരങ്ങളുമായ മണലുവട്ടം സ്വദേശികളായ റൈജു, ഷൈജു എന്നിവരാണ് ഇവരെ മാരകമായി ആക്രമിച്ചത്. ബിയർ കുപ്പിയും കമ്പിവടിയും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. തലയിലും ശരീര ഭാഗങ്ങളിലും കുപ്പിച്ചില്ലുകൾ തറച്ചുകയറിയ ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഒളിവിൽ പോയിട്ടുള്ള പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് കടയ്ക്കൽ പൊലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL