പുനലൂർ: തെന്മല ഇക്കോ ടൂറിസം മേഖലയിൽ ട്രെയിനിംഗ് ആൻഡ് ഡെവലപ്പ്മെന്റ് സ്കീമിൽ ടൂറിസവുമായി ബന്ധപ്പെട്ട് ട്രെയിനികളിൽ നിന്ന് അപേഷ ക്ഷണിച്ചു. ട്രെയിനിംഗ് കാലാവധി 6മാസം. പരമാവധി 2വർഷം വരെ ദീർഘിപ്പിക്കാം. പ്രായപരിധി 18മുതൽ 36വയസ് വരെ. അപേഷകർ പത്താം ക്ലാസും, സർക്കാർ ഐ.ടി.ഐ, ടൂറിസം, ഹോട്ടൽ മാനേജ് മെന്റുമായി ബന്ധപ്പെട്ട ഏതെങ്കിലും സർട്ടിഫിക്കറ്റ് കേഴ്സ് പാസായിരിക്കണം. ട്രെയിനിംഗ് കാലയളവിൽ 5,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പടെ 12ന് വൈകിട്ട് 5ന് മുമ്പായി ടൂറിസം പ്രേമോഷൻ ഓഫീസർ, ടി.ഇ.പി.എസ്, ഡാം പി.ഒ, തെന്മല, 691308 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9496344800, 9495344800.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |