കൊല്ലം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സിറ്റി, ജില്ലാ കമ്മിറ്റികൾ സംയുക്തമായി ജില്ലാ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി ക്യാൻസർ നിർണയ വനിതാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കമ്മിഷണർ കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ലാ കമ്മിറ്റി അംഗം എം.സരിത അദ്ധ്യക്ഷനായി. കെ.പി.എ സംസ്ഥാന എക്സി. അംഗം എസ്.രാജശ്രീ സ്വാഗതം പറഞ്ഞു. കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവന, ഡോ.രജനി, ഡോ. അഞ്ജു ജയകുമാർ, ഡോ. എം.എസ്.ദീപ, കെ.പി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ലിസ, കെ.പി.എ ജില്ലാ കമ്മിറ്റി അംഗം എ.ബുഷ്റ മോൾ തുടങ്ങിയവർ സംസാരിച്ചു. കെ.പി.ഒ.എ ജില്ലാ കമ്മിറ്റി അംഗം ഒ.പ്രഭ നന്ദി പറഞ്ഞു. നൂറിൽ പരം വനിതാ ഉദ്യോഗസ്ഥർ ക്യാമ്പിൽ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ബ്രെസ്റ്റ്, സെർവിക്കൽ, ഓറൽ ക്യാൻസർ ഡിറ്റക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |