എഴുകോൺ : ജില്ലാതല ജിംനാസ്റ്റിക്ക് മത്സരത്തിൽ മിസ്റ്റർ കൊല്ലമായ അഭിഷേക് വി.നമ്പൂതിരി കുടിക്കോടിനെ
എഴുകോൺ ജനമൈത്രി പൊലീസും ജനജാഗ്രതാ സമിതിയും ചേർന്ന് ആദരിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. സുധീഷ്കുമാറും ജനജാഗ്രതാസമിതി എക്സിക്യുട്ടീവ് അംഗം അഡ്വ. സുരേന്ദ്രൻ കടയ്ക്കോടും മെമന്റോകൾ നൽകി. അഡിഷണൽ എസ്.ഐ മാരായ ഡി.നന്ദകുമാർ (ജനമൈത്രി പൊലീസ് ഓഫീസർ), ജെ.മേരിമോൾ, പൊലീസ് ഉദ്യോഗസ്ഥരായ കെ.ഗോപകുമാർ, കെ.വിനോദ്, എസ്.പ്രതിഭ, ജനജാഗ്രതാസമിതി എക്സിക്യുട്ടീവംഗങ്ങളായ ജി. രാജശേഖരൻ നായർ, ദീപു.എം. പാലവിള, ലിതിൻ ചൈത്രം, ആർ. സുരേഷ്കുമാർ, എസ്. സുധീഷ്കുമാർ, വി. വാസുദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. ജില്ലാ ക്രിക്കറ്റ് ടീം ഫാസ്റ്റ് ബൗളർ കൂടിയായ അഭിഷേക് വി.നമ്പൂതിരി നന്ദി പറഞ്ഞു. സമിതിയംഗം വാസുദേവൻ നമ്പൂതിരിയുടെ മകനാണ് അഭിഷേക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |