പോരുവഴി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ വനിതാ ഫോറം കുന്നത്തൂർ നിയോജകമണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം ചക്കുവള്ളിയിൽ നടന്നു. വനിതാ ഫോറം ജില്ലാ പ്രസിഡന്റ് ഷൈലജ അഴകേശൻ ഉദ്ഘാടനം ചെയ്തു. വനിതാഫോറം നിയോജകമണ്ഡലം പ്രസിഡന്റ് അസൂറാബീവി അദ്ധ്യക്ഷയായി. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മാരിയത്ത് ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. പെൻഷണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ. മുഹമ്മദ് കുഞ്ഞ്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീറാ ബീവി, അസോസിയേഷൻ നേതാക്കളായ, എൻ.സോമൻപിള്ള, അർത്തിയിൽ അൻസാരി, കെ.ജി.ജയചന്ദ്രൻപിള്ള, എം. അബ്ദുൽ സമദ്, ശൂരനാട് വാസു, ഡി.ബാബുരാജൻ, കെ.സാവിത്രി, എസ്.സലില കുമാരി, എൽ. മറിയാമ്മ,ശൂരനാട് രാധാകൃഷ്ണൻ, വി.പ്രകാശ്, ടി.എ.സുരേഷ് കുമാർ, ഉണ്ണികൃഷ്ണപിള്ള,ഷംല,സന്തോഷ് കുമാർ,ഐഷാ ബീവി,മായ,യാശോദ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |