കൊല്ലം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് നൽകുന്ന ബഹുമുഖ പ്രതിഭക്കുള്ള പുരസ്കാരം വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച രശ്മി രാജിന് ജില്ലാ കളക്ടർ എൻ.ദേവിദാസ് സമ്മാനിച്ചു. കൊല്ലം യു.ഐ.ടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി.ബിജി അദ്ധ്യക്ഷയായി. യോഗത്തിൽ, കൊല്ലം ജില്ലാ ശിഷ്യസംരക്ഷണ ഓഫീസർ എൽ.രഞ്ജിനി സ്വാഗതവും കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് വിശിഷ്ടാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ , കൊല്ലം ഐ.സി.ടി.സി പ്രോഗ്രാം ഓഫീസർ നിഷ ആർ.നായർ, കൊല്ലം ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് ഓഫീസർ സി.രമ്യ , കൊല്ലം ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ വി.ഷീജ, കുടുംബശ്രീ ജില്ലാ മിഷൻ എ.ഡി.എം.സി അനീസ, പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |