കൊല്ലം: അതി ദരിദ്ര നിർമ്മാർജന പദ്ധതിയുടെ ഭാഗമായി ക്ഷീരവികസന വകുപ്പിന്റെയും ക്ഷീര വികസന യൂണിറ്റ് ചടയമംഗലത്തിന്റെയും ആഭിമുഖ്യത്തിൽ കാലിത്തൊഴുത്തും കറവപ്പശുവിനെയും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ചടയമംഗലം ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കോട് വാർഡിൽ പെട്ട അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട ക്ഷീര കർഷകന് കാലിത്തൊഴുത്ത് നിർമ്മിച്ചു നൽകുകയും ഒപ്പം കറവ പ്പശുവിനെയും നൽകി. ഇടയ്ക്കോട്, കറ്റൂട്ടിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണുരാജ്, വാർഡ് മെമ്പർ എം.ബാബുരാജൻ, ഡയറി ഓഫീസർ ആശ, വെറ്ററിറി ഡോ.സിനു വർഗീസ് എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി പൂങ്കോട് ക്ഷീര സംഘത്തിന്റെ നേതൃത്വത്തിൽ കാലിത്തീറ്റ സൗജന്യ നിരക്കിൽ കർഷകന് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |