SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

മെഡിസിറ്റിയിൽ വൃക്കരോഗ നിർണയ ക്യാമ്പ്

കൊല്ലം: ലോക വൃക്കദിനത്തോട് അനുബന്ധിച്ച് ട്രാവൻകൂർ മെഡിസിറ്റിയിൽ വൃക്ക രോഗ നിർണയ ക്യാമ്പ് 13 മുതൽ 20 വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് കൺസൾട്ടേഷൻ സൗജന്യമാണ്. കൂടാതെ 500 രൂപയുടെ ലാബ് ടെസ്റ്റ്‌ 299 രൂപക്ക് ക്യാമ്പിൽ ലഭ്യമാണ്. വൃക്കരോഗം പ്രാരംഭഘട്ടത്തിൽ തന്നെ നിർണയിക്കുന്നത് വളരെ പ്രധാനമാണ്. പ്രമേഹരോഗികൾ, രക്തസമ്മർദ്ദമുള്ളവർ, വൃക്കകളിലോ മൂത്രാശയത്തിലോ സ്റ്റോൺ ഉള്ളവർ, കാലുകളിൽ നീരുള്ളവർ, മൂത്രത്തിൽ പത, മൂത്രത്തിൽ രക്തമയം കണ്ടിട്ടുള്ളവർ,കുടുംബത്തിൽ വൃക്കരോഗികൾ ഉള്ളവർ, വേദനസംഹാരി ഉപയോഗിക്കുന്നവർ എന്നിവർക്ക് രക്ത-മൂത്ര പരിശോധനയിലൂടെ രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്. ഡോ. ശ്രീദാസ് ഗോപാലകൃഷ്ണൻ (എച്ച്.ഒ.ഡി നെഫ്രോളജി വിഭാഗം), ഡോ. ജോർജിൻ മാണി (കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ്), ഡോ. സജിമി ഷാജി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL