കൊല്ലം: ചിന്നക്കടയിലെ അയ്യപ്പ ബാങ്കിൾസിൽ നിന്ന് മോഷ്ടാക്കൾ 8.5 ലക്ഷം രൂപ കവർന്നു. കടയുടെ പിൻഭാഗത്തെ ടോയ്ലെറ്റിന്റെ വാതിലിന്റെ വിടവിലൂടെയാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഞായറാഴ്ച പുലർച്ചെ 4നും 4.50നും ഇടയിലായിരുന്നു മോഷണം. മാസ്കും തൊപ്പിയും ഗ്ലൗസും ധരിച്ചെത്തിയ മോഷ്ടാക്കൾ കടയ്ക്കുള്ളിലെ തടിമേശയിൽ നിന്ന് പണം കവരുന്നതിന്റെ നിരീക്ഷണ കാമറാ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കൾ കയ്ക്കടുത്തേക്ക് വരുന്ന ദൃശ്യങ്ങൾ തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് ലഭിച്ചു. രണ്ട് ദൃശ്യങ്ങളിലും മോഷ്ടാക്കളുടെ മുഖം വ്യക്തമല്ല. തൊട്ടടുത്തുള്ള തീയേറ്ററിന്റെ മതിൽചാടിക്കടന്നാണ് മോഷ്ടാക്കൾ കടയുടെ ടോയ്ലെറ്റിന് അടുത്തേക്ക് എത്തിയത്. കടയെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു. മുൻകൂട്ടി ആസൂത്രണം നടന്നിട്ടുണ്ടെന്നും കൊല്ലം ഈസ്റ്റ് എസ്.ഐ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |