കൊല്ലം: സാഹിത്യ- സംഗീത- ചിത്രകലാ സംഘടന സാഹിത്യവീഥിയിലെ സൃഷ്ടി സഞ്ജയം എന്ന പേരിൽ 16ന് ഉച്ചയ്ക്ക് 2.30ന് കൊല്ലം ഡീസന്റ് മുക്കിലുള്ള നിറവ് സാംസ്കാരിക കേന്ദ്രത്തിൽ പ്രാരംഭം പുസ്‌തക അവലോകന പരമ്പരയും കാവ്യ സദസും നടത്തും. വരിഞ്ഞം കവിയെന്ന് അറിയപ്പെടുന്ന രാജൻ പി. തോമസിന്റെ 786 പേജുള്ള രാജൻ പി കവിതകൾ എന്ന കാവ്യ സമാഹാര അവലോകനത്തിനാണ് തുടക്കം കുറിക്കുന്നത്. സാഹിത്യകാരൻ എ. റഹീംകുട്ടി ഉദ്ഘാടനം നിർവ്വഹിക്കും. കവി മയ്യനാട് അജയകുമാൽ അദ്ധ്യക്ഷത വഹിക്കും. സംഘടന പ്രസിഡന്റ് എം.കെ കരിക്കോട് മോഡറേറ്ററാകും. കവികളായ ചാത്തന്നൂർ വിജയനാഥ്, ജി. ദിവാകരൻ, ഡി. സുധീന്ദ്രബാബു തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് 30 ഓളം കവികൾ പങ്കെടുക്കുന്ന കാവ്യസദസ് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |