കരുനാഗപ്പള്ളി : പട്ടികജാതി ക്ഷേമ വകുപ്പിന്റെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളം ജില്ലാ മിഷന്റെയും ഓച്ചിറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉന്നതിയുടെ ഓച്ചിറ ബ്ലോക്ക് തല ഉദ്ഘാടനം ഓച്ചിറ പ്രീ -മെട്രിക് ഹോസ്റ്റലിൽ വെച്ച് ഹെൽത്ത് സൂപ്പർവൈസർ പ്രദീപ് വാര്യത്ത് നിർവഹിച്ചു. പ്രീ -മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികൾക്കായി നടത്തുന്ന സമഗ്ര ആരോഗ്യ പരിശോധനാ പദ്ധതിയാണ് ഉന്നതി. . ഹോസ്റ്റൽ വാർഡൻ വിനീഷ് വി.നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ആർ. മണിലാൽ മുഖ്യ പ്രഭാഷണം നടത്തി. ആർ.ബി.എസ്.കെ നഴ്സുമാരായ കെ. സി.ശീതൾ, എസ്.ശ്രീലത തുടങ്ങിയവർ വിഷയാവതരണംനടത്തി. എം.എൽ.എസ്.പി നഴ്സ് ആതിരാരാജ്, ജൂനിയർ ഹെൽത്ത്‌ഇൻസ്‌പെക്ടർ കെ. രാജേഷ്, മേട്രൻ ജെ.ജോബിൻ, കെ.സി.ശീതൾ, എസ്.ശ്രീലത തുടങ്ങിയവർ പങ്കെടുത്തു.
:
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |