കൊല്ലം: ആശ്രാമം ലിങ്ക് റോഡിന്റെ മൂന്നാം ഘട്ടമായ കെ.എസ്.ആർ.ടി.സി- ഓലയിൽകടവ് പുതിയ പാലത്തിലൂടെയെത്തുന്ന ഓലയിൽ കടവ് , മൃഗാശുപത്രി ഭാഗങ്ങളിൽ അപകടങ്ങൾ പതിവായി. വിസ്‌തൃതമായ പുതിയ പാലത്തിലൂടെ അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ ഓലയിൽ കടവിലെ ഇടുങ്ങിയ ജംഗ‌്‌ഷനിൽ വേഗം കുറയ്ക്കാത്തതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നത്.
ഒരേ സമയം ഇരുവശത്തേക്കും രണ്ട് വാഹനങ്ങൾക്ക് സുഗമമായി നീങ്ങാൻ ഇടമില്ലാത്ത ഓലയിൽകടവ് മുതൽ രാമവർമ്മ ക്ലബ് വരെയുള്ള ഏകദേശം അരകിലോമീറ്ററിലാണ് വീർപ്പുമുട്ടൽ അനുഭവിക്കുന്നത്. ചില ഭാഗങ്ങളിൽ റോഡിനോട് ചേർന്നാണ് വീടുകളുള്ളത്. വെള്ളിയാഴ്‌ച രാത്രി റോട്ടറി ക്ലബിന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവർ സീറ്റ് ഭാഗം അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തകർത്ത ശേഷം കടന്നു. മതിലിനോട് ചേർന്ന് ഞെരുങ്ങിയതിനാൽ കാറിന്റെ ഇരുവശത്തും കാര്യമായ കേടുപാടുണ്ടായി. പുതിയ പാലത്തിലൂടെ ഡ്രൈവ് ചെയ്യാൻ ഈ വഴി തിരഞ്ഞെടുക്കുന്ന മിക്കവർക്കും റോഡ് സംബന്ധിച്ച് കാര്യമായ അറിവില്ലാത്തത് അപകടത്തിന് കാരണണ്. പുതിയ പാലം തുറന്നെങ്കിലും ഭൂമി ഏറ്റെടുത്ത് വീതി കൂട്ടൽ തത്കാലമുണ്ടാവില്ല.
75 ലക്ഷത്തിന്റെ ഭരണാനുമതി
റോഡിന്റെ ഇരു വശങ്ങളും വൃത്തിയാക്കി ഓട നിർമ്മിച്ച് ടൈൽ പാകി മുഖം മിനുക്കാൻ 75 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.വീതി കൂട്ടാതെ സൗന്ദര്യവത്‌കരണവും പുരനരുദ്ധാരണവും കൊണ്ട് കാര്യമില്ലെന്ന് നാട്ടുകാർ പറയുന്നു.. തേവള്ളി പാലത്തിന് കീഴിലൂടെ തോപ്പിൽകടവിലെ പ്രധാന പാതയിലേക്ക് പ്രവേശിക്കാനാവുന്ന രൂപരേഖയാണ് ഇടയ്‌ക്ക് നിലച്ചത്. പാലം നിർമ്മാണം പാതിവഴിയിൽ നിലച്ച് ഓലയിൽകടവിലേക്ക് തിരിച്ചു വിട്ടതിനെ തുടർന്നാണ് വീതിയില്ലാത്ത റൂട്ടിൽ തിരക്കേറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |